Advertisement

നേമം മാങ്കൂട്ടത്തിന് സമീപം തീപിടുത്തം

March 7, 2019
Google News 0 minutes Read
bird set 17 acre to fire

തിരുവനന്തപുരത്ത് നേമം മാങ്കൂട്ടത്തിന് സമീപം തീപിടുത്തം. നേമം റെയിൽവേ സ്റ്റേഷന് പിന്നിൽ റെയിൽവെയുടെയും സ്വകാര്യ വ്യക്തിയുടെയും ഒന്നരേക്കറോളം വരുന്ന സ്ഥലത്തായിരുന്നു തീപിടുത്തം. ഫയർ ഫോഴ്സിന്റെ അവസരോചിതമായ ഇടപെടലിൽ തീ അണയ്ക്കാനായി.

നേമം റെയിൽവേ സ്‌റ്റേഷന് പുറകിലായി മാങ്കൂട്ടത്തിന് സമീപം മുളയ്ക്കൽ വിളാകത്താണ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തീപിടിച്ചത്. . റെയിൽവേയുടെയും, സ്വകാര്യ വ്യക്തിയുടേയുമായി ഒന്നര ഏക്കറോളം സ്ഥലം കത്തി നശിച്ചു. തീ ആളി കത്തി വീടുകൾക്ക് സമീപമെത്തിയത് പരിഭ്രാന്തിക്കിടയാക്കി. തീ പടരുമ്പോൾ സമീപത്തെ റയിൽവേ ലൈനിലൂടെ ട്രെയിൻ കടന്നു പോയതും ആശങ്ക സൃഷ്ടിച്ചു. ഫയർ ഫോഴ്സിന്റെ രണ്ടു യൂണിറ്റുകൾ ഒരു മണിക്കൂർ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here