കോഴിക്കോട് ഇത്തവണ ആര്‍ക്കൊപ്പം; മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് നാള്‍വഴികള്‍

ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട് ലോകസ്ഭാ മണ്ഡലം.

തെരഞ്ഞെടുപ്പ് ചരിത്രം

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുണ്ടെങ്കിലും യു.ഡി.എഫിനെ തുണയ്ക്കുന്ന ലോക്‌സഭാ മണ്ഡലമാണ് കോഴിക്കോട്. തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ 13 തവണ യു.ഡി.എഫ് ജയിച്ചപ്പോള്‍ നാല് തവണ മാത്രമാണ് മറ്റു കക്ഷികള്‍ ജയിച്ചത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോള്‍ ആദ്യ തെരഞ്ഞെടുപ്പില്‍ കെ.എം.പി.പി (കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി) യിലെ അച്ച്യുതന്‍ ദാമോധരന്‍ മേനോന്‍ കോണ്‍ഗ്രസ്സിലെ പരപ്പില്‍ ഉമ്മര്‍ കോയയെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി. 1957 ല്‍ കെ.പി കുട്ടികൃഷ്ണന്‍ നായരിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. പിന്നീട് രാഷ്ട്രീയ അതികായരായ കെ.ജി അടിയോടി, സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാന്‍ സേഠ് തുടങ്ങിയ പ്രഗല്ഭരെ ലോക്‌സഭയിലെത്തിച്ച ചരിത്രമാണ് കോഴിക്കോടിന് പറയാനുള്ളത്. 1962 ല്‍ മുസ്ലിം ലീഗിലെ സി. എച്ച് മുഹമ്മദ് കോയയും 1967 ലും 1971 ലും ഇബ്രാഹിം സുലൈമാന്‍ സേഠുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

Read More: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

1977 ല്‍ കോണ്‍ഗ്രസിലെ വി.എ സയിദ് മുഹമ്മദ് ബി.എല്‍.ഡിയിലെ എം. കമലത്തെ പരാജയപ്പെടുത്തി. പിന്നീട് 1980 ല്‍ ഇ.കെ ഇമ്പിച്ചി ബാവയിലൂടെയാണ് സി.പി.എം മണ്ഡലം പിടിച്ചെടുത്തത്. 1984 ല്‍ കെ.ജി അടിയോടിയിലൂടെ വീണ്ടും കോഴിക്കോട് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. 1989 ല്‍ സി.പി.എമ്മിലെ കരുത്തനായ ഇ.കെ ഇമ്പിച്ചിബാവയെ തറപറ്റിച്ചാണ് കെ. മുരളീധരന്‍ തന്റെ രാഷ്ട്രീയ പടയോട്ടം തുടങ്ങിയത്. 1991 ല്‍ എം.പി വീരേന്ദ്രകുമാറിനേയും 1999 ല്‍ സി.എം ഇബ്രാഹിമിനേയും പരാജയപ്പെടുത്തി കൂടുതല്‍ തവണ കോഴിക്കോടിനെ പ്രതിനിധീകരിച്ച ജനപ്രതിനിധി എന്ന ഖ്യാതി കെ. മുരളീധരന്‍ നേടി. 1984 ന് ശേഷം രണ്ട് തവണ എം.പി വീരേന്ദ്രകുമാര്‍ മാത്രമാണ് കോഴിക്കോട് നിന്നും ലോക്‌സഭയിലെത്തിയ ഇടതുപക്ഷ ജനപ്രതിനിധി. 1996 ല്‍ കെ. മുരളീധരനെ തോല്‍പ്പിച്ച എം.പി വീരേന്ദ്രകുമാര്‍ 1998 ല്‍ കെ. കരുണാകരന്റെ വിശ്വസ്തനായ അഡ്വ. പി. ശങ്കരന്റെ മുന്നില്‍ മുട്ടുകുത്തി. 2009 ല്‍ അതിഥിയായെത്തി കോഴിക്കോടിന്റെ ആതിഥേയനായി മാറുകയായിരുന്നു എം.കെ രാഘവന്‍. സി.പി.എമ്മിലെ മുഹമ്മദ് റിയാസിനെ 838 വോട്ടുകള്‍ക്കായിരുന്നു രാഘവന്‍ പരാജയപ്പെടുത്തിയത്. 2014 ല്‍ എം.കെ രാഘവന് മുന്നില്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് എ. വിജയരാഘവനും അടിപതറി.

അങ്കത്തട്ടില്‍ ആരൊക്കെ

ആദ്യ തവണ നിസാര വോട്ടുകള്‍ക്ക് വിജയ തിലകം ചാര്‍ത്തിയ എം.കെ രാഘവന്‍ രണ്ടാം വട്ടം മത്സരിച്ചപ്പോള്‍ മികച്ച ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ എം.കെ രാഘവനെ വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മണ്ഡലത്തില്‍ ഉടനീളം സൗഹൃദ വലയം തീര്‍ത്ത് ജനപ്രിയനായി മാറിയ രാഘവന്‍ തന്നെയാണ് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാകും യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക. ഒപ്പം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ പരാജയവും ഇവര്‍ ആയുധമാക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളുമാകും ഇടതുമുന്നണി പ്രചാരണായുധമാക്കുക. ശബരിമല യുവതീ പ്രവേശന വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

അതേസമയം ഈത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കിയാണ് ഇടതുമുന്നണി രംഗത്തിറങ്ങിയിരിക്കുന്നത്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എല്‍.ജെ.ഡിയുടെ തിരിച്ചു വരവ് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലം ഒഴികെ ആറിലും ലഭിച്ച മിന്നുന്ന വിജയവും ഇടതു ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ജനപ്രീയനായ എ. പ്രദീപ്കുമാര്‍ രംഗത്ത് ഇറങ്ങുമ്പോൾ വിജയം മാത്രമാണ് മുന്നിൽ കാണുന്നത്.ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, സി.കെ പത്മനാഭന്‍, എം.ടി രമേഷ് എന്നിവരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളത്. കോഴിക്കോട് നഗരത്തിലെ സൗഹൃദ വലയം ശ്രീധരന്‍പിള്ളയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബൂത്ത് തലം മുതല്‍ യോഗങ്ങള്‍ നടക്കുന്നുണ്ട്. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരം തുടങ്ങി. സൗന്ദര്യ പിണക്കങ്ങളും വിഭാഗീയതയും പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പതിവിന് വിരുദ്ധമായി മുന്നൊരുക്കം എന്ന പേരില്‍ ഒന്നിലേറെ തവണ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ അംഗത്വ വിതരണവും പുരോഗമിക്കുന്നു. സി.പി.എം നേതൃത്വത്തില്‍ വര്‍ഗ്ഗ ബഹുജന സംഘടനകളെ ഉള്‍പ്പടെ രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് നില
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍

(ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി, പോസ്റ്റല്‍)

എം.കെ രാഘവന്‍ (കോണ്‍ഗ്രസ്)- 69414, 57792, 47899, 45128, 53128, 64364, 58494, 1396 (397615).

എ. വിജയരാഘവന്‍ (സി.പി.എം)- 68747, 63241, 46380, 39912, 54816, 64584, 41895,1077 (380732).

സി.കെ പത്മനാഭന്‍ (ബി.ജെ.പി)- 15332, 17392, 19918, 14155, 18031, 21726, 9041, 165 (115760).

നോട്ട- 6381.
(79.81 % വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 16883 വോട്ടുകള്‍ക്ക് എം.കെ രാഘവന്‍ വിജയിച്ചു)

2016
നിയമസഭ വോട്ടുനില

ബാലുശ്ശേരി
പുരുഷന്‍ കടലുണ്ടി (സി.പി.എം)- 82914
യു.സി രാമന്‍ (മുസ്ലിം ലീഗ്)- 67450
പി.കെ സുപ്രന്‍ (ബി.ജെ.പി)- 19324
(പുരുഷന്‍ കടലുണ്ടി 15464 വോട്ടുകള്‍ക്ക് വിജയിച്ചു)

എലത്തൂര്‍
എ.കെ ശശീന്ദ്രന്‍ (എന്‍.സി.പി)- 76387
പി. കിഷന്‍ ചന്ദ് (എല്‍.ജെ.ഡി)- 47330
വി.വി രാജന്‍ (ബി.ജെ.പി)- 29070
(എ.കെ ശശീന്ദ്രന്‍ 29057 വോട്ടുകള്‍ക്ക് വിജയിച്ചു)

കോഴിക്കോട് സൗത്ത്
ഡോ. എം.കെ മുനീര്‍ (മുസ്ലിം ലീഗ്)- 49863
എ.പി അബ്ദുള്‍ വഹാബ് (ഐ.എല്‍.എല്‍)- 43536
സതീഷ് കുറ്റിയില്‍ (ബി.ജെ.ഡി.എസ്)- 19146
(ഡോ. എം.കെ മുനീര്‍ 6327 വോട്ടുകള്‍ക്ക് വിജയിച്ചു)

കോഴിക്കോട് നോര്‍ത്ത്
എ. പ്രദീപ്കുമാര്‍ (സി.പി.എം)- 64192
അഡ്വ. പി.എം സുരേഷ് ബാബു (കോണ്‍ഗ്രസ്)- 36319
കെ.പി ശ്രീശന്‍ (ബി.ജെ.പി)- 29860
(എ. പ്രദീപ്കുമാര്‍ 27873 വോട്ടുകള്‍ക്ക് വിജയിച്ചു)

ബേപ്പൂര്‍
വി.കെ.സി മമ്മദ്‌കോയ (സി.പി.എം)-69114
എം.പി ആദംമുല്‍സി (കോണ്‍ഗ്രസ്)- 54751
കെ.പി പ്രകാശ് ബാബു (ബി.ജെ.പി)- 27958
(വി.കെ.സി മമ്മദ് കോയ 14363 വോട്ടുകള്‍ക്ക് വിജയിച്ചു)

കുന്നമംഗലം
പി.ടി.എ റഹിം (എല്‍.ഡി.എഫ് സ്വതന്ത്രന്‍)- 77410
അഡ്വ. ടി. സിദ്ധിഖ് (കോണ്‍ഗ്രസ്)-66205
സി.കെ പത്മനാഭന്‍ (ബി.ജെ.പി)- 32702
(പി.ടി.എ റഹിം 11205 വോട്ടുകള്‍ക്ക് വിജയിച്ചു)

കൊടുവള്ളി
കാരാട്ട് റസാഖ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍)- 61033
എം.എ റസാഖ് (മുസ്ലിം ലീഗ്)- 60466
അലി അക്ബര്‍ (ബി.ജെ.പി)- 11537
(കാരാട്ട് റസാഖ് 573 വോട്ടുകള്‍ക്ക് വിജയിച്ചു)

വളക്കൂർ ഇടതിന് 

​​ മണ്ഡല പു​​ന​​ര്‍നി​​ര്‍ണ​​യ​​ത്തി​​ന് മു​​ൻ​​പു കോ​​ഴി​​ക്കോ​​ട് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​നാ​​യി കോ​​ണ്‍ഗ്ര​​സി​​ല്‍ ആ​​വ​​ശ്യ​​ക്കാ​​ര്‍ ഏ​​റെ​​യു​​ണ്ടാ​​യി​​രു​​ന്നു. സെ​​യ്തു മു​​ഹ​​മ്മ​​ദ്, കെ.​​ജി അ​​ടി​​യോ​​ടി, കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍, പി. ​​ശ​​ങ്ക​​ര​​ന്‍ എ​​ന്നി​​വ​​ര്‍ വി​​ജ​​യി​​ച്ച ഈ ​​മ​​ണ്ഡ​​ലം കെ. ​​മു​​ര​​ളീ​​ധ​​ര​​നെ​​യും എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​റി​​നെ​​യും തോ​​ൽ​​പ്പി​​ക്കു​​ക​​യും ജ​​യി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ല്‍, പു​​ന​​ര്‍നി​​ര്‍ണ​​യ​​ത്തോ​​ടെ മ​​ണ്ഡ​​ലം ഇ​​ട​​തു​​പ​​ക്ഷ​​ത്തേ​​ക്കു പൂ​​ര്‍ണ​​മാ​​യും ചാ​​ഞ്ഞു.

ബാ​​ലു​​ശേ​​രി, എ​​ല​​ത്തൂ​​ര്‍, കോ​​ഴി​​ക്കോ​​ട് നോ​​ര്‍ത്ത്, കോ​​ഴി​​ക്കോ​​ട് സൗ​​ത്ത്, ബേ​​പ്പൂ​​ര്‍, കു​​ന്ദ​​മം​​ഗ​​ലം, കൊ​​ടു​​വ​​ള്ളി നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണ് കോ​​ഴി​​ക്കോ​​ട് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലു​​ള്ള​​ത്. ഇ​​തി​​ൽ കോ​​ഴി​​ക്കോ​​ട് സൗ​​ത്ത് ഒ​​ഴി​​ച്ചാ​​ൽ എ​​ല്ലാം ഇ​​ട​​തി​​നൊ​​പ്പം. നേ​​ര​​ത്തെ മ​​ഞ്ചേ​​രി മ​​ണ്ഡ​​ല​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന കു​​ന്ദ​​മം​​ഗ​​ല​​വും ബേ​​പ്പൂ​​രും ഇ​​ങ്ങോ​​ട്ടു ചേ​​രു​​ക​​യും യു​​ഡി​​എ​​ഫ് സ്വാ​​ധീ​​ന മ​​ണ്ഡ​​ല​​മാ​​യ തി​​രു​​വ​​മ്പാ​​ടി, ക​​ൽ​​പ്പ​​റ്റ, ബ​​ത്തേ​​രി എ​​ന്നി​​വ ന​​ഷ്ട​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണ് മ​​ണ്ഡ​​ല​​ത്തി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ ശ​​ക്തി​​യി​​ല്‍ മാ​​റ്റ​​മു​​ണ്ടാ​​യ​​ത്. അ​​തു​​കൊ​​ണ്ടു ത​​ന്നെ 2009ല്‍ ​​കോ​​ഴി​​ക്കോ​​ടി​​നു വേ​​ണ്ടി കോ​​ണ്‍ഗ്ര​​സി​​ല്‍ ആ​​രും രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

അ​​തു​​കൊ​​ണ്ടു കൂ​​ടി​​യാ​​ണ് കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യു​​ടെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യെ​​ന്ന നി​​ല​​യി​​ല്‍ പ​​യ്യ​​ന്നൂ​​ര്‍ സ്വ​​ദേ​​ശി എം.​​കെ. രാ​​ഘ​​വ​​നു ന​​റു​​ക്കു വീ​​ണ​​ത്. വെ​​റു​​മൊ​​രു മ​​ത്സ​​രം എ​​ന്നേ പാ​​ര്‍ട്ടി ക​​രു​​തി​​യി​​രു​​ന്നു​​ള്ളൂ. പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സാ​​യി​​രു​​ന്നു സി​​പി​​എം സ്ഥാ​​നാ​​ര്‍ഥി. അ​​ന്ന് രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ ഒ​​രു പു​​തു​​മു​​ഖ​​ത്തി​​ന്‍റെ പ​​രി​​വേ​​ഷ​​മാ​​യി​​രു​​ന്നു റി​​യാ​​സി​​ന്. എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലെ ജ​​ന​​താ​​ദ​​ള്‍ യു​​ഡി​​എ​​ഫി​​ലേ​​ക്കു വ​​ന്ന​​ത് ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​മ്പാ​​ണ്. കോ​​ഴി​​ക്കോ​​ട് ലോ​​ക്സ​​ഭാ സീ​​റ്റാ​​ണ് വീ​​രേ​​ന്ദ്ര​​കു​​മാ​​ര്‍ ആ​​ദ്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. അ​​തു ല​​ഭി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ര്‍ന്ന് മു​​ന്ന​​ണി വി​​ട്ടു യു​​ഡി​​എ​​ഫി​​ലെ​​ത്തി​​യ വീ​​ര​​നും കോ​​ഴി​​ക്കോ​​ട്ടെ സി​​പി​​എം തോ​​ല്‍വി​​യി​​ല്‍ വ​​ലി​​യ പ​​ങ്കു​​വ​​ഹി​​ച്ചു.

എ​​ളു​​പ്പ വി​​ജ​​യം ഇ​​ട​​തു​​പ​​ക്ഷം പ്ര​​തീ​​ക്ഷി​​ച്ച​​പ്പോ​​ള്‍ എം.​​കെ. രാ​​ഘ​​വ​​ന്‍ വോ​​ട്ട​​ര്‍മാ​​ര്‍ക്കി​​ട​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി. നേ​​രി​​ട്ട് പ​​ര​​മാ​​വ​​ധി വോ​​ട്ട​​ര്‍മാ​​രെ കാ​​ണു​​ന്ന​​തി​​ല്‍ ശ്ര​​ദ്ധി​​ച്ചു. പ്ര​​ത്യേ​​ക പ​​രി​​വേ​​ഷ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലാ​​തെ സ്ഥാ​​നാ​​ര്‍ഥി നേ​​രി​​ട്ട് ചെ​​ല്ലു​​ക ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പ​​തി​​വി​​ല്ലെ​​ന്ന​​തി​​നാ​​ല്‍ വോ​​ട്ട​​ര്‍മാ​​ര്‍ തു​​ണ​​ച്ചു. ചെ​​റി​​യ വോ​​ട്ട് വ്യ​​ത്യാ​​സ​​ത്തി​​ന് രാ​​ഘ​​വ​​ന്‍ ജ​​യി​​ച്ച​​ത് അ​​ത്ഭു​​ത​​മാ​​ണു​​ള​​വാ​​ക്കി​​യ​​ത്.

2014 ആ​​യ​​പ്പോ​​ഴേ​​ക്കും റെ​​യ്‌​​ല്‍വേ, റോ​​ഡ്, മേ​​ൽ​​പ്പാ​​ലം, ബൈ​​പാ​​സ് വി​​ക​​സ​​ന പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും ജ​​ന​​സ​​മ്പ​​ര്‍ക്ക​​വു​​മാ​​യി രാ​​ഘ​​വ​​ന്‍ കൂ​​ടു​​ത​​ല്‍ ശ​​ക്ത​​നാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു ത​​ന്നെ കൂ​​ടു​​ത​​ൽ ക​​രു​​ത്ത​​നെ​​ന്നു പ​​റ​​ഞ്ഞ് ഇ​​ട​​തു​​മു​​ന്ന​​ണി ക​​ണ്‍വീ​​ന​​ര്‍ എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​നെ സി​​പി​​എം ഇ​​റ​​ക്കി​​യെ​​ങ്കി​​ലും എം.​​കെ.​ രാ​​ഘ​​വ​​ന്‍ അ​​നാ​​യാ​​സം ജ​​യി​​ച്ചു​​ക​​യ​​റി. വ​​ൻ ഭൂ​​രി​​പ​​ക്ഷ​​വു​​മാ​​യി. ഇ​​ത്ത​​വ​​ണ പ്ര​​ദീ​​പി​​നെ ഇ​​റ​​ക്കു​​മ്പോ​​ൾ അ​​നു​​കൂ​​ല​​മാ​​യ മ​​റ്റൊ​​രു ഘ​​ട​​കം മ​​ണ്ഡ​​ലം കൈ​​വി​​ട്ട​​കാ​​ല​​ത്ത് കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന വീ​​രേ​​ന്ദ്ര​​കു​​മാ​​റി​​ന്‍റെ പാ​​ർ​​ട്ടി തി​​രി​​ച്ചു​​വ​​ന്ന​​തും ഐ​​എ​​ൻ​​എ​​ലി​​നു മു​​ന്ന​​ണി​​യി​​ൽ ഇ​​ടം​​കി​​ട്ടി​​യ​​തു​​മാ​​ണ്.

രാഘവൻ ജനകീയൻ

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കോഴിക്കോടിന്റെ സമഗ്ര മേഖലയിലും വികസനമെത്തിക്കാന്‍ കഴിഞ്ഞു. കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കും അതീതമായി പ്രവര്‍ത്തിച്ചു. നാടിന്റെ പൊതുവായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മുഴുവന്‍ സമയം ലഭ്യമാകുന്ന ജനപ്രതിനിധിയായി മാറാന്‍ കഴിഞ്ഞു. കോഴിക്കോട്ടുകാര്‍ക്ക് തന്നെയും, തനിക്ക് കോഴിക്കോട്ടുകാരേയും പൂര്‍ണ്ണ വിശ്വാസമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ത്രിതല ക്യാന്‍സര്‍ സെന്റര്‍, മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ 120 കോടിയുടെ പദ്ധതി, ഇംഹാന്‍സ്, റെയില്‍വെ സ്റ്റേഷന്‍ രാജ്യാനത്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. എലത്തൂര്‍, കടലുണ്ടി- വടക്കുമ്പാട് അണ്ടര്‍ ബ്രിഡ്ജുകളും പാവങ്ങാട് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനും സഹായം നേടിയെടുത്തു. സ്റ്റീല്‍ കോപ്ലക്‌സിനെ പുനരുജ്ജീവിപ്പിക്കാന്‍ 22.74 കോടി രൂപ ലഭ്യമാക്കി. വികലാംഗ ക്ഷേമത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട്, ഉള്ള്യേരിയില്‍ കേന്ദ്രീയ വിദ്യാലയം, ഇ.എസ്.ഐ റീജണല്‍ ഓഫീസ് അനുവദിച്ചു. ബേപ്പൂര്‍, വെള്ളയില്‍, പുതിയാപ്പ് തുറമുഖ വികസനത്തിന് പ്രത്യേക പദ്ധതി. ബേപ്പൂര്‍ തുറമുഖം നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതയ്ക്ക് അനുമതി ലഭിച്ചു. കക്കയം ടൂറിസം വികസനത്തിന് 5 കോടി, കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പണിയാന്‍ 120 കോടി രൂപ അനുവദിച്ചു. പ്രക്ഷോഭത്തിലൂടെ പുതിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിച്ചു. കേന്ദ്ര പദ്ധതി വഴി ഉണ്ണികുളം, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തുകളെ ദത്തെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top