Advertisement

കെ ബാബു വിചാരണ നേരിടണം : വിജിലൻസ് കോടതി

March 13, 2019
Google News 0 minutes Read

കെ ബാബു വിചാരണ നേരിടണമെന്ന് വിജിലൻസ് കോടതി. കുറ്റവിമുക്തനാക്കണമെന്ന ബാബുവിന്റെ ആവശ്യം കോടതി തള്ളി. 43% അധികസ്വത്തുണ്ടെന്ന കണ്ടെത്തൽ തള്ളാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

കെ ബാബു മന്ത്രിയായിരുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് കേസെടുത്തത്.

അധിക സ്വത്ത് സമ്പാദനത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോൾ കെ. ബാബുവിന് വ്യക്തമായ മറുപടികൾ ഉണ്ടായിരുന്നില്ലെന്ന് വിജിലൻസ് പറയുന്നു. ബാബുവിന്റെ ബന്ധുക്കളിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു. മൊഴികളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here