വൈത്തിരിയില്‍ ലോറി ബൈക്കിലിടിച്ച് നാലര വയസുകാരന്‍ മരിച്ചു

വൈത്തിരിയില്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന നാലര വയസുകാരന്‍ മരിച്ചു. വൈത്തിരി പുല്ലോത്ത് റാഫിയുടെ മകന്‍ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്.സ്‌ക്കൂള്‍ വിട്ട ശേഷം പിതൃസഹോദരനോടൊപ്പം ബൈക്കില്‍ യാത്രചെയ്യവെ വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടമുണ്ടായത്.

അമിത വേഗതയിലെത്തിയ ലോറി ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു കുട്ടിയെ പരുക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top