ദിഗംബര്‍ കാമത്തിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു; ഗോവയില്‍ രാഷ്ട്രീയ കരുനീക്കവുമായി ബിജെപി

kamat

മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ കരുനീക്കവുമായി ബിജെപി. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു. ദിഗംബര്‍ കാമത്ത് കോണ്‍ഗ്രസ് വിടുമെന്നുള്ള സൂചനകള്‍ പുറത്ത് വരുന്നുണ്ട്. മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കും.

ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതിന് പിന്നാലെ പകരക്കാരനെ കണ്ടെത്താന്‍ ബിജെപിയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇപ്പോള്‍ മനോഹര്‍ പരീക്കര്‍ അന്തരിച്ചത്.
ReadAlso: മനോഹര്‍ പരീക്കര്‍ അന്തരിച്ചു
നാല്‍പതംഗ മന്ത്രിസഭയില്‍ 13 എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പി, സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് അന്ന് സര്‍ക്കാരുണ്ടാക്കിയത്. പരീക്കര്‍ മുഖ്യമന്ത്രിയാണെന്ന ഒറ്റക്കാരണത്താലാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി സര്‍ക്കാറിനെ പിന്തുണയ്ക്കുന്നത് തന്നെ. മൂന്ന് എംഎല്‍എമാരാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയുടെ പിന്തുണയാണ് കാമത്തിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. കാമത്തിന്റെ പേര് വച്ച് ഊഹാപാഹങ്ങള്‍ പടച്ചുവിടുകയാണെന്നും കാമത്ത് കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കര്‍ പ്രതികരിച്ചു. ബിജെപിയില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്യില്ലെന്ന് കാമത്തും പ്രതികരിച്ചിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top