ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളിലൊരാള്‍ക്കെതിരെ കാപ്പ ചുമത്തും

കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നടപടി തുടങ്ങി. ഓച്ചിറ സ്വദേശി പ്യാരിക്കെതിരെയാണ് നടപടി. വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്ന കേസിലും മറ്റൊരു പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്.

അതേസമയം, ഓച്ചിറ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് സംഭവത്തിനിടയാക്കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിയണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

Read more: കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പെൺകുട്ടിയുമായി പ്രതി ബംഗലൂരുവിലേക്ക് കടന്നു

ഇന്നലെയാണ് ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് നാലംഗസംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡിലാണ് പെണ്‍കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന്. ഇവിടെ കയറിയാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബിബിന്‍, അനന്തു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top