Advertisement

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; റോഷനോടൊപ്പം സ്വമേധയാ പോയതാണെന്ന് പെണ്‍കുട്ടി

March 26, 2019
Google News 0 minutes Read

ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി.  പെണ്‍കുട്ടിയെ കാണാതായി ഒമ്പതാം ദിവസമാണ് ഇപ്പോള്‍ പോലീസ്  ഇവരെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്.   മുബൈയിലെ ഒരു  ചേരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. സ്വമേധയാ പോയതാണെന്നും. ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും  തനിക്ക് റോഷന് ഒപ്പം പോയാല്‍ മതിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. സിപിഐ മേമന തെക്ക്  ബ്രാഞ്ച് സെക്രട്ടറി നവാസിന്‍റെ മകനാണ് റോഷന്‍.

ഒമ്പത് ദിവസം മുമ്പാണ് രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വഴിയോര കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ കടത്തിയത്. പ്രദേശത്തെ ഇടത് നേതാവിന്റെ മകനായ മുഹമ്മദ് റോഷനാണ് കേസിലെ പ്രധാന പ്രതി. പെണ്‍കുട്ടിയുമായി ഇയാള്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു. രണ്ട് വനിത പൊലീസ് ഉള്‍പ്പെടെ എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം ബംഗളൂരുവില്‍ എത്തിയത്. സംഘം രണ്ട് വിഭാഗമായി തിരിഞ്ഞ് ബംഗളൂരുവില്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ചോ പെണ്‍കുട്ടിയെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ബൈക്ക് വിറ്റ പണം കയ്യിലുള്ള റോഷന്‍ പെണ്‍കുട്ടിയേയും കൊണ്ട് യാത്ര ചെയ്ത് കൊണ്ട് ഇരിക്കുകയായിരുന്നു. റോഷന്റെ മൊബൈല്‍ സ്വിച്ഡ്  ഓഫ് ചെയ്തിരുന്നതും തിരിച്ചടിയായി.

ബംഗളൂരു പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിരുന്നു . പ്രതിക്ക് തൃശൂര്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റോഷന്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെല്ലാം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

മുഹമ്മദ് റോഷനെതിരെ പൊലീസ് കഴിഞ്ഞ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസില്‍ ഇതുവരെ മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇനി റോഷന് എതിരെയും പോക്സോ കേസ് ചുമത്തും.അടുത്ത ദിവസം തന്നെ കുട്ടിയെ നാട്ടിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തും. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ അമ്മയുടെ സമ്മത പ്രകാരമാണ് പരിശോധന നടത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here