ഇന്നത്തെ പ്രധാന വാർത്തകൾ

വിവരാവകാശ കമ്മീഷന് മേൽ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

വിവരാവകാശ കമ്മീഷന് മേൽ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. കമ്മീഷണർമാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഉദ്യോഗസ്ഥ സംഘം നിശ്ചയിക്കട്ടെ എന്ന് നിർദ്ദേശം. കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ അഭിപ്രായം അറിയിക്കാൻ കമ്മീഷണറോട് ആവശ്യപ്പെട്ടു.

 

വിവാദ പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി

വിവാദ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡിവൈഎസ്പി മുന്‍പാകെയാണ് രമ്യ പരാതി നല്‍കിയത്.

 

സീറോ മലബാര്‍ സഭ ഭൂമിയിടപാട്; മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്

സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി നടപടി.ഫാദര്‍ ജോഷി പൊതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ ഇടനിലക്കാരന്‍ സാജുവര്‍ഗീസ് എന്നിവരെ കൂട്ടുപ്രതികളായും കേസെടുത്തിട്ടുണ്ട്.

 

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍; ചികിത്സ തുടരും

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്റെ ജീവന് വേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴും ആരോഗ്യസ്ഥിതി ദിവസം തോറും വഷളാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കുടല്‍, ശ്വാസകോശം ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്.

 

മോദി അനുകൂല പ്രസ്താവന; രാജസ്ഥാന്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തല്‍

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഗവര്‍ണര്‍ പദവിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന അദ്ദേഹത്തിന്റെ പ്രസ്തവനയാണ് ചട്ടലംഘനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

 

രാഷ്ട്രീയ ലാഭം രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബിജെപിയും കോണ്‍ഗ്രസും ശബരിമല യുവതീ പ്രവേശനം ഉപയോഗിച്ചു; വിമര്‍ശനവുമായി എന്‍എസ്എസ് കൊയ്യാന്‍ ബിജെപിയും കോണ്‍ഗ്രസും ശബരിമല യുവതീ പ്രവേശനം ഉപയോഗിച്ചു; വിമര്‍ശനവുമായി എന്‍എസ്എസ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെങ്കിലും വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എന്‍എസ്എസ്. ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കോണ്‍ഗ്രസും കണ്ടുവെന്നും എന്‍എസ്എസ് മുഖപത്രമായ സര്‍വ്വീസിലെ മുഖപ്രസംഗം കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top