Advertisement

യുഎസ്-മെക്‌സിക്കോ അതിർത്തി പൂർണ്ണമായും അടക്കാൻ സജ്ജം : ട്രംപ്

April 4, 2019
Google News 1 minute Read

യുഎസ്-മെക്‌സിക്കോ അതിർത്തി പൂർണ്ണമായും അടക്കാൻ സജ്ജമായി കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ മെക്‌സിക്കോയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കിൽ മെക‌്സിക്കൻ അതിർത്തി പൂർണമായും അടക്കുമെന്ന് ട്രംപിന്റെ ട്വീറ്റ് .വ്യാപാരത്തെക്കാൾ സുരക്ഷയാണ് തനിക്ക് പ്രധാനം. കുടിയേറ്റം മാത്രമല്ല, മെക‌്സിക്കോയുമായുള്ള എല്ലാ കച്ചവടവും അവസാനിപ്പിക്കുമെന്നും അദ്ദഹം പറഞ്ഞു. താൻ തമാശ പറയുകയല്ല, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ 45മിനിറ്റുകൊണ്ടു തീർക്കുമെന്നും, അതിർത്തി അനിശ്ചിതകാലത്തേക്ക‌് അടയ‌്ക്കുമെന്ന‌ും ട്രംപ‌് വ്യക്തമാക്കി.

എന്നാൽ ഇത് അമേരിക്കയുടെ വാണിജ്യബന്ധങ്ങളെയും വ്യോമഗതാഗതത്തെയും ബാധിക്കുമോ എ‌ന്നത് വ്യക്തമല്ല. ഭീഷണിയുടെ അടിസ്ഥാനത്തിൽ നീക്കങ്ങൾ നടക്കില്ലെന്നാണ് മെക‌്സിക്കൻ വിദേശകാര്യവക്താവിന്റെ ഇതിനോടുളള പ്രതികരണം. പതിനായിരക്കണക്കിനാളുകളാണ് മെക്സിക്കൻ അതിർത്തി കടന്ന് പ്രതിമാസം അമേരിക്കയിലേക്കെത്തുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഈ പ്രഖ്യാപനം നയതന്ത്രതലത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ലോകം ഉറ്റു നോക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here