യോഗി ആദിത്യ നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

yogi adithyanath

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സൈ​ന്യം മോ​ദി​യു​ടെ സേ​ന​യാ​ണെ​ന്നു പ​റ​ഞ്ഞ സം​ഭ​വ​ത്തി​ലാണ് ആ​ദി​ത്യ​നാ​ഥി​നെ​തി​രെ കമ്മീഷന്‍ നടപടി. വെ​ള്ളി​യാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ ഗാ​സി​യാ​ബാ​ദ് ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ യു​പി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ആ​വ​ശ്യപ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഗാ​സി​യാ​ബാ​ദി​ലും ഗ്രെ​യ്റ്റ​ർ നോ​യി​ഡ​യി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് ആ​ദി​ത്യ​നാ​ഥ് മോ​ദി​യെ പു​ക​ഴ്ത്തി വെ​ട്ടി​ൽ‌​വീ​ണ​ത്. ഭീ​ക​ര​ർ​ക്കു നേ​രെ മോ​ദി​യു​ടെ സൈ​ന്യം ബു​ള്ള​റ്റും ബോം​ബു​ക​ളു​മാ​ണ് അ​യ​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഭീ​ക​ര​ർ​ക്ക് ബി​രി​യാ​ണി വി​ള​മ്പു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read Also : റഫാലുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

എന്നാൽ സൈന്യം പ്രധാനമന്ത്രിയുടെ സ്വകാര്യ സൈന്യമല്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. സം​ഭ​വ​ത്തി​ൽ ആ​ദി​ത്യ​നാ​ഥ് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top