ഐപിഎൽ; ഹൈദരാബാദിനെതിരെ ഡൽഹിക്ക് ബാറ്റിങ്

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിങ്. ടോസ് നേടിയ ഹൈദരാബാദ് ഡൽഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഹൈദരാബാദ് കളിക്കാനിറങ്ങുന്നത്. ഇഷാന്ത് ശർമ്മ, രാഹുൽ തെവാതിയ, അക്‌സർ പട്ടേൽ എന്നിവർ തിരിച്ചെത്തിയതായാണ് ഡൽഹി ടീമിലെ മാറ്റം. ഇതുവരെ കളിച്ച മൂന്ന് കളികളിൽ രണ്ടെണ്ണവും ജയിച്ച ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പോയിന്റ് നിലയിൽ ഒപ്പമുള്ള ഡൽഹി അഞ്ചാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top