ഐപിഎല്ലിൽ മുംബൈക്ക് ആദ്യ ‘സെഞ്ചുറി’; ചെന്നൈ തൊട്ടു പിന്നാലെ

ഐപിഎൽ ചരിത്രത്തിൽ ആദ്യ 100 വിജയങ്ങളെന്ന നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഇന്നലെ മുംബൈ വാംഖഡേയിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയാണ് രോഹിതും സംഘവും ഈ നേട്ടം സ്വന്തമാക്കിയത്. 93 വിജയങ്ങളുള്ള ചെന്നൈ സൂപ്പർ കിംഗ്സാണ് ആകെ വിജയങ്ങളുടെ എണ്ണത്തിൽ രണ്ടാമത്.

മുംബൈ ഇന്ത്യൻസിൻ്റെ 50ആം ഐപിഎൽ വിജയവും ചെന്നൈക്കെതിരെ ആയിരുന്നു. നേരത്തെ മുംബൈയെക്കാൾ വിജയങ്ങൾ ചെന്നൈക്കുണ്ടായിരുന്നുവെങ്കിലും കോഴ വിവാദത്തെത്തുടർന്ന് രണ്ട് സീസണുകളിൽ ചെന്നൈക്ക് നഷ്ടമായതാണ് ഈ നേട്ടം മുംബൈക്ക് ലഭിക്കാൻ കാരണം. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമുകളാണ് മുംബൈയും ചെന്നൈയും. 3 വീതം ഐപിഎൽ കിരീടങ്ങൾ ഇരു ടീമുകളും നേടിയിട്ടുണ്ട്.

Read Also : ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണം പാക്കിസ്ഥാനിൽ നിരോധിച്ചു

ഇന്നലെ നടന്ന മത്സരത്തിൽ 37 റൺസിനായിരുന്നു മുംബൈയുടെ ജയം. 59 റൺസ് നേടിയ സൂര്യകുമാർ യാദവ്, 42 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യ എന്നിവരാണ് മുംബൈക്കു വേണ്ടി തിളങ്ങിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദ്ദിക്ക്, പൊള്ളാർഡ് സഖ്യം മുംബൈയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. തുടർന്ന് മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തിയ ഹർദ്ദിക്കും മലിംഗയും ചേർന്ന് ചെന്നൈയെ ചുരുട്ടിക്കെട്ടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top