രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടത് നേതാക്കള്‍

വയനാട്ടില്‍ എതിരാളിയായി രാഹുല്‍ ഗാന്ധി വന്നതോടെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടതു നേതാക്കള്‍. ഈ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍ എന്ന തലക്കെട്ടില്‍ പ്രകാശ് കാരാട്ട് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്നു. മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാതാണ് രാഹുല്‍ ഗാന്ധിയുടെ മത്സരമെന്ന് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനുള്ള തീരുമാനത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കു തന്നെയെന്നം അദ്ദേഹം പറയുന്നു.

ബിജെപിക്കെതിരെ യോജിക്കാവുന്ന ശക്തികളുമായി സഹകരിക്കാത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയെ സഹായിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫാസിസത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിലെ ആത്മാര്‍ത്ഥതയെയാണ് ചോദ്യം ചെയ്യുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. മോദിക്കെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്നു വന്ന ബദല്‍ കൂട്ടായ്മകളെ തകര്‍ക്കുന്ന വഞ്ചനാത്മക നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കാനം പറയുന്നു.

വരും ദിവസങ്ങളില്‍ ഇടതു നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ശക്തമാക്കും. രാഹുല്‍ പ്രഭാവം സംസ്ഥാനത്ത് ചലനമുണ്ടാക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം, സിപിഐ നേതൃത്വങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top