എന്‍ കെ പ്രേമചന്ദ്രന്‍ പരനാറി തന്നെ; നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി വിജയന്‍

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരായ പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിഡയന്‍. പ്രേമചന്ദ്രനെതിരെ താന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് പിണറായി വിജയന്‍ ചോദിച്ചു. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് ചോദിച്ചു.

എന്‍ കെ പ്രേമചന്ദ്രനെതിരായ പിണറായി വിജയന്റെ പരനാറി പ്രയോഗം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്തുവന്ന പിണറായി മൂന്ന് യോഗങ്ങളില്‍ പരനാറി പ്രയോഗം നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ പരാജയത്തിന് കാരണം പിണറായിയുടെ പരനാറി പ്രയോഗമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുവരെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന പ്രേമചന്ദ്രന്‍ യുഡിഎഫിലേക്ക് മാറിയതിനെക്കുറിച്ച് പറയുമ്പോഴായിരുന്നു പിണറായി വിജയന്‍ പരനാറി പ്രയോഗം നടത്തിയത്. കൊല്ലത്ത് രണ്ടാം അംഗത്തിന് ഒരുങ്ങുകയാണ് എന്‍ കെ പ്രേമചന്ദ്രന്‍. സിപിഐഎമ്മിന്റെ കെ എന്‍ ബാലഗോപാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top