Advertisement

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം: സ്മൃതി ഇറാനി

April 4, 2019
Google News 0 minutes Read

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലം രാഹുല്‍ ഗാന്ധി അധികാരസ്ഥാനം ആസ്വദിച്ചതെന്ന് സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ ഗാന്ധി മറ്റൊരിടത്ത് പത്രിക നല്‍കാന്‍ പോകുന്നുവെന്ന് വയനാടിനെ ഉദ്ദേശിച്ച് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് അത്. ഇതിനോട് അമേഠിയിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുളള തീരുമാനത്തെ അമേഠിയില്‍ നിന്നുളള ഒളിച്ചോട്ടമായാണ് ബിജെപി വിമര്‍ശിച്ചത്. സ്മൃതി ഇറാനിക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും വയനാട്ടില്‍ മത്സരിക്കാനുളള രാഹുലിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. ന്യൂനപക്ഷ വോട്ട് കണ്ണുവെച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് പോകുന്നതെന്നായിരുന്നു മോദിയുടെ വിമര്‍ശനം.

അതേസമയം, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ ആയാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. രാഹുലിന്റെ വരവില്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവേശത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here