സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ബിഹാർ സ്വദേശി മരിച്ചു

കോഴിക്കോട് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി സുജിത്ത് ആണ് മരിച്ചത്. പെരുമണ്ണ തമ്മലത്തൂർ കുന്നിലെ ചെങ്കൽ ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെയാണ് സുജിത്തിന് സൂര്യാഘാതത്തെ  തുടർന്ന് പൊള്ളലേറ്റത്. ആന്തരിക അവയവങ്ങൾ പൊള്ളിയതാണ് മരണത്തിന് കാരണമായത്. കോഴിക്കോട് മെഡിക്കൽ ചികിത്സയിലായിരുന്ന സുജിത്ത് ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top