രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനം ബിജെപി യുടെ നിർദേശത്തിനു അനുസരിച്ചെന്ന് മമതാ ബാനർജി

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനം ബിജെപി യുടെ നിർദേശത്തിനു അനുസരിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തിലാണ് മമതയുടെ പരാമർശം. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഇത്തരമൊരു കത്തെഴുതേണ്ടി വന്നത്  ദൗർഭാഗ്യകരമാണെന്നും മമത കത്തില്‍ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളിലെ നാലു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും, തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റി നിർത്തുകയും ചെയ്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തിലാണ് മമതയുടെ പരാമർശം.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി യുട നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നത്. കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നു. പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും മമത എഴുതിയ കത്തില്‍ പറയുന്നു. അതേ സമയം കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സി ബി ഐ നടപടിക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയതെന്ന് ബി ജെ പി ആരോപിച്ചു. ഇവരെ തിരഞടുപ്പ് ചുമതല ഏല്‍പിച്ചാല്‍ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി പൂർത്തിയാക്കാനാവില്ലെന്നായിരുന്നു ബി ജെ പി യുടെ വിശദീകരണം. എന്നാല്‍ ഉദ്യോഗസ്ഥർ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി എന്ന നിലക്ക് തനിക്ക് സുരക്ഷ ഒരുക്കുക മാത്രമെ ചെയ്തുള്ളുവെന്നും മമത പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top