സൗദിയിൽ സ്ത്രീകളുടെ തൊഴിൽ സുരക്ഷയ്ക്കായി പുതിയ നിയമം അടുത്തയാഴ്ച പ്രാബല്യത്തിൽ

സൗദിയിൽ സ്ത്രീകളുടെ തൊഴിൽ സുരക്ഷയ്ക്കായി പുതിയ നിയമം അടുത്തയാഴ്ച പ്രാബല്യത്തിൽ വരും. സ്ത്രീകളുടെ സ്വകാര്യതയും, വിവേചനമില്ലായ്മയും ഉറപ്പ് വരുത്തുന്നതാകും പുതിയ മാർഗ നിർദേശങ്ങൾ. വനിതകളുടെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാർഗ നിർദേശങ്ങൾ അടുത്തയാഴ്ച പുറത്തിറക്കുമെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജി അറിയിച്ചു. വനിതകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനായി പ്രത്യേക സമിതി നിലവിൽ വന്ന സാഹചര്യത്തിലാണ് പുതിയ മാർഗ നിർദേശങ്ങൾ  തയ്യാറാക്കുന്നത്.

Read Also; സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞു

കഴിഞ്ഞ ജനുവരിയിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. തൊഴിൽ രംഗത്ത് സ്ത്രീകൾക്ക് പ്രത്യേക സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്തുന്നതാകും മാർഗ നിർദേശങ്ങൾ. സ്ത്രീകൾക്ക് അനുയോജ്യമായ ജോലിസമയം, അർഹമായ ശമ്പളം, പ്രത്യേക പ്രാർത്ഥനാ സൗകര്യം, ശുചിമുറി തുടങ്ങിയവ ഉറപ്പുവരുത്താൻ നേരത്തെ മന്ത്രാലയം നിർദേശം നൽകിയിരുന്നു. പുരുഷന്മാരോടൊപ്പം ഒരു സ്ത്രീ മാത്രം ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും നിർദേശം ഉണ്ട്. സ്ത്രീ തൊഴിലാളികൾക്ക് പ്രത്യേക യാത്രാ സൗകര്യവും മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top