പുതിയ ഇന്ത്യൻ പരിശീലകൻ ഈ മാസം തന്നെ; തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് സൂചന

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് എഐഎഫ്എഫ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ. പരിശീലകനാവാൻ അപേക്ഷ നൽകിയവരുടെ കൂട്ടത്തിൽ നിന്ന് ആരാകണം ഇന്ത്യയുടെ പരിശീലകൻ എന്ന് ഇതിനകം തന്നെ എഐഎഫ്എഫ് തീരുമാനം എടുത്തതായാണ് വിവരം. കഴിഞ്ഞ ലോകകപ്പിൽ ഒരു ടീമിനെ പരിശീലിപ്പിച്ച ആളാണ് പുതിയ പരിശീലകൻ എന്നും സൂചന ഉണ്ട്.

ഫ്രഞ്ച് പരിശീലകനായ റെയ്മണ്ട് ഡൊമനിക്ക്, പ്രസിദ്ധ പരിശീലകരായ ബിഗ് സാം, എറിക്സൺ, ആൽബർട്ടോ സെക്കറൂണി, മസിമിലിയാനോ എന്നിവരൊക്കെ ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇരുന്നൂറ്റി അമ്പതിൽ കൂടുതൽ പരിശീലകരിൽ നിന്ന് ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ ലഭിച്ചിരുന്നു. അതിൽ നിന്നാണ് പുതിയ പരിശീലകനെ ഇന്ത്യ തിരഞ്ഞെടുക്കുന്നത്. ഈ മാസം അവസാനിക്കും മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു.

ഏഷ്യൻ കപ്പ് കഴിഞ്ഞ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യൻ ടീം പരിശീലകൻ ഇല്ലാതെ കഴിയുകയാണ്. കിംഗ്സ് കപ്പ് വരാനിരിക്കുന്നത് കൊണ്ട് പെട്ടെന്ന് തന്നെ ഇന്ത്യക്ക് പരിശീലകനെ നിയമിക്കേണ്ടതുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top