Advertisement

ലിംഗമാറ്റശസ്ത്രക്രിയ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചെയ്യാം

April 11, 2019
Google News 0 minutes Read

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ലിംഗമാറ്റശസ്ത്രക്രിയ ഇനി മുതല്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചെയ്യാം.ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഭാഗമാക്കുകയാണ്.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിന്‍ കീഴില്‍ കൊണ്ടുവരുന്നത്. രണ്ടുലക്ഷം രൂപവരെ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചത്. ഇതില്‍ 18 പേര്‍ ഗുണഭോക്താക്കളായി. ഈ വര്‍ഷം 40 ലക്ഷം രൂപ നീക്കിവെക്കാനും കൂടുതല്‍ പേര്‍ക്ക് ശസ്ത്രക്രിയ ചെയ്യാനുമുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പദ്ധതിപ്രകാരം കേരളത്തിനു പുറത്തുള്ളവര്‍ക്കും ഗുണഭോക്താക്കളാകാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here