ഷാരൂഖ് ഖാനുമൊത്ത് ഐപിഎൽ വേദിയിലെത്തിയ സംവിധായകൻ അറ്റ്ലീക്കെതിരെ വംശീയാധിക്ഷേപം

ബോളിവുഡ് നടൻ ഷാരൂഖ് ഖാനൊപ്പം ഐപിഎൽ മത്സരം കാണാനെത്തിയ സംവിധായകൻ അറ്റ്ലീക്കെതിരെ വംശീയാധിക്ഷേപം. ഇരുവരും ചേർന്ന് മത്സരം കാണാനിരിക്കുന്ന ചിത്രം വൈറലായതിനു പിന്നാലെയാണ് അറ്റ്ലീക്കെതിരെ വംശീയാധിക്ഷേപവുമായി ഒരു കൂട്ടം ആളുകൾ രംഗത്തു വന്നത്.

കഴിഞ്ഞ ദിവസം ചെന്നൈ എം ചിദംബരം സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന മത്സരത്തിനിടെ ഇരുവരും ഇരിക്കുന്ന ചിത്രങ്ങളാണ് വൈറലായത്. തുടർന്ന് അറ്റ്ലീയുടെ നിറത്തെ പരിഹസിച്ചുള്ള കമൻ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മറുപടിയുമായി ആരാധകരെത്തി.

അറ്റ്ലീയുടെ കഠിനാദ്ധ്വാനമാണ് അദ്ദേഹത്തെ ഷാരൂഖ് ഖാന്റെ അടുത്ത് ഇരിക്കുന്നതിലേക്ക് എത്തിച്ചതെന്ന് ആരാധകര്‍ പറഞ്ഞു. വീട്ടിലിരുന്ന് അദ്ദേഹത്തിന്റെ നിറത്തെക്കുറിച്ച് കമന്റ് ചെയ്യാനല്ലാതെ അധിക്ഷേപിക്കുന്നവര്‍ എന്താണ് നേടിയതെന്നും ആരാധകര്‍ ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top