Advertisement

സ്റ്റീഫൻ നെടുമ്പള്ളിയായി തല അജിത്ത്; ലൂസിഫർ തമിഴിലേക്ക്?

April 19, 2019
Google News 0 minutes Read

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകായി തീയറ്ററിൽ തകർത്തോടുന്ന ലൂസിഫർ തമിഴിലേക്കെന്ന് റിപ്പോർട്ട്. മോഹനാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയെ തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ലൂസിഫറിന് തമിഴ് റീമേക്ക് ഒരുങ്ങിയേക്കുമെന്ന സൂചന നല്‍കിയത് അജിത്ത് തന്നെയാണ്. താന്‍ സിനിമ കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ സാര്‍ നന്നായി അഭിനയിച്ചുവെന്നും അറിഞ്ഞു. അത് പോലെ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന് അറിയില്ല. എല്ലാം ശരിയായി വന്നാല്‍ 2 വര്‍ഷങ്ങൾക്കു ശേഷം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി സിനിമ റീമേക്ക് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

അജിത്തിന് കൃത്യമായി വഴങ്ങുന്ന വേഷമാണ് സ്റ്റീഫൻ നെടുമ്പള്ളി എന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബോളിവുഡ് ചിത്രമായ പിങ്കിൻ്റെ റീമേക്കുമായി തിരക്കിലാണ് ഇപ്പോൾ അജിത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here