കണ്ണൂരിൽ വിവി പാറ്റ് മെഷീനിലുള്ളിൽ പാമ്പ്

കണ്ണൂർ മയ്യിൽ കണ്ടക്കൈ എൽ പി സ്‌കൂളിലെ 145-ാം നമ്പർ ബൂത്തിൽ വിവി പാറ്റ് മിഷിനുള്ളിൽ പാമ്പിനെ കണ്ടെത്തി. മോക്ക് പോൾ നടക്കുന്ന സമയത്തായിരുന്നു പാമ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വിഷപ്പാമ്പാണെന്നാണ് അവിടെ ഉണ്ടായിരുന്ന ആളുകൾ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് തെരഞ്ഞെടുപ്പ് തുടങ്ങാനായത്. ഇത്തരത്തിലൊരു സംഭവം ഉദ്യോഗസ്ഥർക്കിടയിൽ ചെറിയ രീതിയിൽ ഭീതി ഉണ്ടാക്കിയിരുന്നു.

കണ്ണൂരിൽ മറ്റിടങ്ങളിലും മെഷീനുകളിൽ തകരാർ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു ചെയ്യാനെത്തിയ പിണറായിയിലെ 161-ാം നമ്പർ േപാളിങ് ബൂത്തിലെ വോട്ടിങ് മെഷീനും തകരാറിലായിരുന്നു. അരമണിക്കൂർ വൈകിയാണ് ഇവിടെ പോളിങ് പുനരാരംഭിക്കാൻ സാധിച്ചത്. ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് 10.30 വരെ 21 ശതമാനം പോളിങാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More