ലോക്‌സഭ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യം; പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകി. 21 പ്രതിപക്ഷ പാർട്ടികളാണ് പുനപരിശോധന ഹർജി നൽകിയത്.

ഒരു ലോക്‌സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണാൻ ആയിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.

Read Also : വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ട് വിവിപാറ്റ് നോക്കി ഉറപ്പാക്കാം

ഇത് പുനപരിശോധിക്കണമെന്നണ് ആവശ്യം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇതുവരെ പൂർത്തിയായ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും ഇവിഎം യന്ത്രങ്ങളുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നുവെന്നും, ചിലയിടങ്ങളിൽ ഏത് ബട്ടണമർത്തിയാലും ഒരു പ്രത്യേക പാർട്ടിയുടെ ചിഹ്നത്തിന് വോട്ട് പതിഞ്ഞതായി ആരോപണങ്ങളുണ്ടെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടും. ഈ സാഹചര്യം പരിഗണിച്ച് മുൻ ഉത്തരവിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെടും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More