ഇത്ര നാൾ എവിടെയായിരുന്നു ? എന്തിന് ആരാധകരിൽ നിന്നും ഇത്രനാൾ ഒളിച്ചോടി ? ഒടുവിൽ തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി
വിവാഹ ശേഷം അഭിനയ ലോകത്തോട് വിടപറഞ്ഞ നടിയാണ് സമീറ റെഡ്ഡി. ‘വരണം
ആയിരം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ സമീറയെ പിന്നീട് പല വേദികളിൽ വെച്ച് കണ്ടിരുന്നുവെങ്കിലും ആദ്യ ഗർഭത്തിന് ശേഷം ആരും കണ്ടിട്ടില്ല. എന്തിന് ആരാധകരിൽ നിന്നും ഒളിച്ചോടി എന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായി എത്തിയിരിക്കുകയാണ് താരം തന്നെ.
ഇത്രയും നാൾ വെള്ളിത്തിരയിൽ ആകാരവടിവോടെ നിന്ന തന്നെ ഇത്ര ഭാരം കൂടിയ ശേഷം ലോകം എങ്ങനെ വിലയിരുത്തുമെന്ന് ഭയന്നാണ് ക്യാമറയിൽ നിന്നും ആരാധകരിൽ നിന്നുമെല്ലാം താൻ മറഞ്ഞിരുതെന്ന് സമീറ പറയുന്നു. ‘ ആദ്യ ഗർഭത്തോടെ എന്റെ ഭാരം 102 കിലോഗ്രാം ആയി. അങ്ങനെ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഒരു വർഷത്തേക്ക് അമിതഭാരം കുറക്കാനാകാതെ ഞാൻ കഷ്ടപ്പെട്ടു. പുറത്തേക്കിറങ്ങാൻ പോലും ഭയന്നു’-സമീറ പറയുന്നു.
രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ 2014 ലാണ് സമീറ റെഡ്ഡി വിവാഹിതയാകുന്നത്. ബിസിനസ്സുകാരനായ അക്ഷയ് വർധെയാണ് ഭർത്താവ്. മദ്യരാജാവ് വിജയ് മല്യ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
മറാത്തി ആചാരപ്രകാരമായിരുന്നു വിവാഹം. പ്രത്യേകം തയ്യാറാക്കിയ ബൈക്കിലാണ് വരൻ വിവാഹത്തിനെത്തിയത്. ഒരു ബൈക്ക് റൈഡിങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here