Advertisement

ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും

May 5, 2019
Google News 2 minutes Read

ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്‌നിക്കൽ ഹയർസെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളാണ് മെയ് എട്ടിന് പ്രഖ്യാപിക്കുക. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം.

www.dhsekerala.gov.in., www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in എന്നീ സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാകും. ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്നും iExam എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെയും പരീക്ഷാഫലം അറിയാനാകുമെന്ന് ഹയർ സെക്കൻഡറി അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here