Advertisement

ജമ്മു കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് ബിജെപി നേതാവ് കൊല്ലപ്പെട്ടു

May 5, 2019
Google News 0 minutes Read

ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് ബിജെപി നേതാവ് ഗുല്‍ മുഹമ്മദ് മിര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് അനന്ത്‌നാഗ് ജില്ലയിലെ നൗഗാമിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഗുല്‍ മുഹമ്മദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗുല്‍ മുഹമ്മദിന്റെ നെഞ്ചിലും വയറ്റിലുമാണ് വെടിയേറ്റത്. 2008ലും 2014ലും ദോടു നിയമ സഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഗുല്‍ മുഹമ്മദ് മിര്‍. അനന്ത് നാഗില്‍ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം .പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പാര്‍ട്ടിയെ ജമ്മു കാശ്മീരില്‍ ശക്തിപ്പെടുത്താന്‍ ഗുല്‍ മുഹമ്മദ് മിര്‍ നല്‍കിയ സംഭാവനകള്‍ എപ്പോഴും ഓര്‍മിക്കപ്പെടുമെന്നും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here