Advertisement

എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നാളെ

May 5, 2019
Google News 3 minutes Read

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കു പ്രഖ്യാപിക്കും. ടിഎച്ച്എൽഎസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടപ്പം നടക്കും. 4,35,142 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് ഇത്തവണ എസ് എസ് എൽ സിപരീക്ഷയെഴുതിയത്

ഏപ്രിൽ 5 നാണ്മൂല്യനിർണയം ആരംഭിച്ചത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായി മൂന്നു ഘട്ടങ്ങളിലായി ഏപ്രിൽ 29ന് മൂല്യനിർണയം പൂർത്തിയാക്കി. നാളെ ഉച്ചയ്ക്കു രണ്ട് മണിക്ക് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. പിആർഡി ലൈവ്, കൈറ്റ് നിർമ്മിച്ച എസ്എസ്എൽസി സഫലം 2019 എന്നീ മൊബൈൽ ആപ്പുകളിലും വിദ്യാഭ്യാസ വകുപ്പന്റെ വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

97.84% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഇത്തവണ ചില പോയിന്റുകൾ മാത്രമെ കൂടാൻ സാധ്യതയുള്ളുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു കൂട്ടൽ. ഫലപ്രഖ്യാപനത്തിന് വേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്ന കുട്ടികളുടെ ഫോട്ടോ സഹിതമായിരിക്കും ഇത്തവണത്തെ ഫലം സൈറ്റുകളിൽ വരിക.

keralapareekshabhavan.in, sslcexam.kerala.gov.in, www.results.kite.kerala.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിൽ ഫലം ലഭ്യമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here