Advertisement

ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് സ്ഥിരീകരിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് കെ മുരളീധരന്‍ എംഎല്‍എ

May 5, 2019
Google News 0 minutes Read

ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്ത് സ്ഥിരീകരിച്ചിച്ചതിനു പിന്നാലെ ഒറ്റപ്പെട്ട സംഭവമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടി കാണിച്ച് കൂട്ടത്തോടെ കള്ളവോട്ട് ചെയ്തതില്‍ നിന്ന് ഒളിച്ച് ഓടാന്‍ ആവില്ല എന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വടകരയില്‍ 84 ഓളം ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും വീഡിയോ ഉള്‍പ്പെടെ യള്ള തെളിവുകള്‍ ഇതിനായി നല്‍കുമെന്നും. എട്ടാം തീയതി തീരുമാനം അറിയിക്കാമെന്ന് റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞതായും കെ മുരളീധരന്‍ പറഞ്ഞു.

മാത്രമല്ല, വോട്ടിംഗ് യന്ത്രത്തിനെ സംബന്ധിച്ചും വ്യാപക പരാതികളുയരുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് പോകേണ്ട സമയമായി എന്നും അമേരിക്ക പോലും ഉപേക്ഷിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മേലെ കടിച്ച് തൂങ്ങേണ്ട ഒരു ആവശ്യവുമില്ല എന്നും ഇത്തവണ വോട്ടിംഗ് യന്ത്രങ്ങള്‍ എല്ലായിടത്തും തകരാറിലായിരുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചിന്തിക്കണമെന്നും മുക്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here