Advertisement

സിബിഎസ്‌സി പത്താംക്ലാസ് പരീക്ഷാഫലം; യുഇ ലെ സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയം

May 7, 2019
Google News 0 minutes Read

സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യുഎഇ ലെ സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയം. അബുദാബിയിലെ മോഡല്‍ സ്‌കൂള്‍ ഭവന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കും 90 ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ചു.

അബുദാബി മോഡല്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 85 കുട്ടികളും വിജയിച്ചു. 35 വിദ്യര്‍ഥികള്‍ക്ക് 90 ശതമാനത്തിനുമേല്‍ മാര്‍ക്ക് ലഭിച്ചു.കേരളം സിലബസില്‍ പരീക്ഷയെഴുതിയ മോഡല്‍ സ്‌കൂളിലെ എല്ലാ വിദ്യര്‍ഥികളും വിജയിച്ചു. യുഎഇ യില്‍ കേരളാ സിലബസ്സില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 55 പേര്‍ക്കാണ് എ പ്ലസ് ലഭിച്ചത്. അതില്‍ 25 വിദ്യാര്‍ഥികള്‍ അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നുള്ളവരാണ്.

അബുദാബി ഭവന്‍സ് സ്‌കൂളില്‍ 97 വിദ്യാര്‍ഥികളാണ് സിബി എസ്‌സി പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഇവരില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം നേടാന്‍ സാധിച്ചതെന്ന ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിരിജ ബൈജു 24 നോട് പറഞ്ഞു. പരീക്ഷയെഴുതിയ 97 വിദ്യാര്‍ഥികളില്‍ അന്‍പതോളം കുട്ടികള്‍ക്ക് 90 ശതമാനത്തിനുമേല്‍ മാര്‍ക്ക് ലഭിച്ചു. ഗണിത ശാസ്ത്രത്തില്‍ 7 കുട്ടിക്ക്ള്‍ 100 മാര്‍ക്ക് കരസ്ഥമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here