എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കോടതിയില്‍ വസ്തുതകള്‍ അറിയിക്കുന്നതില്‍ സര്‍ക്കാറിന് അലംഭാവം ഉണ്ടായെന്നും മന്ത്രി ട്വന്റീ ഫോറിനോട് പറഞ്ഞു.

ആവശ്യാനുസരണം കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പറ്റിയ തെറ്റാണതെന്നും ഓരോ സമയത്തും താല്‍ക്കാലിക ആവശ്യത്തിനു വേണ്ടിയുള്ള പ്രശ്‌നമാണ് ഉണ്ടാവുന്നത്.
എന്തുകൊണ്ട് കെഎസ്ആര്‍ടിസിയ്ക്ക് എംപാനലുകാരെ ആവശ്യമുണ്ട് അല്ലെങ്കില്‍ ആവശ്യമില്ല എന്ന് ബഹുമാനപ്പെട്ട കോടതിയെ അറിയിച്ചില്ല. കോടതിയെ അറിയിച്ച കാര്യങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും ഇല്ല. ഈ സാഹചര്യത്തിലാണ് കോടതി കെഎസ്ആര്‍ടിസിയെ ശാസിച്ചത്‌.

എന്നാല്‍ കോടതിയുടെ ഉത്തരവനുസരിച്ച് എംപാനല്‍ ജീവനക്കാരെ മുന്‍ നിര്‍ത്തുന്നതിന്‍ മുന്‍ഗണനയില്ല എന്ന് മാത്രമല്ല പിഎസ് സി മുഖേന അര്‍ഹരായവരെ നിയമിക്കുക എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top