Advertisement

ആലുവ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് മധ്യവയസ്‌ക മരിച്ചു

May 9, 2019
Google News 0 minutes Read

ആലുവയിൽ അമിത വേഗതയിൽ ബസ് സ്റ്റാൻഡിലേക്കെത്തിയ സ്വകാര്യ ബസ് ഇടിച്ച്  മധ്യവയസ്‌ക മരിച്ചു. കമ്പനിപ്പടി സ്വദേശിനി തങ്കമണി നാരായണനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. മട്ടാഞ്ചേരിയിൽ നിന്ന് ആലുവയിലേക്ക് വന്ന സഹൽ ബസാണ് അപകടമുണ്ടാക്കിയത്.

മാർക്കറ്റ് ഭാഗത്ത് നിന്നും ഓവർ ബ്രിഡ്ജിന് അടിയിലൂടെയുള്ള റോഡിലൂടെ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബസ് സ്ത്രീയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലയിലൂടെ ബസ് കയറിയിറങ്ങിയതിനെ തുടർന്ന് ഇവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here