Advertisement

അസമിൽ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

May 10, 2019
11 minutes Read

ആസമിലെ ഹൈലാകണ്ഡയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപകാരികൾ വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. മൂന്ന് പൊലീസുകാരടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. കലാപകാരികൾക്കു നേരെ പൊലീസ് നിരവധി തവണ ലാത്തിച്ചാർജ് നടത്തി.


സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചതായും റിപ്പോർട്ടുണ്ട്.സംഘർഷത്തിൽ പ്രദേശത്തെ നിരവധി കച്ചവടസ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായും സംഭവസ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.സംഘർഷത്തെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top