നിലമ്പൂരിൽ ഒഡീഷ സ്വദേശിക്ക് മലമ്പനി സ്ഥിരീകരിച്ചു

നിലമ്പൂരിൽ 18 കാരനായ ഒഡീഷ സ്വദേശിക്ക് മലമ്പനി സ്ഥിരീകരിച്ചു.ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് പലയിടത്തും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മലമ്പനി പടരുന്നതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ എരുമപ്പെട്ടിയിലും ഒഡീഷ സ്വദേശിക്ക് മലമ്പനി കണ്ടെത്തിയിരുന്നു.
പനി ബാധിച്ച് എരുമപ്പെട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് ഇയാൾക്ക് മലമ്പനി ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്. എന്നാൽ തുടർ ചികിത്സകൾക്ക് ഇയാൾ എത്തിയിരുന്നില്ല. തുടർന്ന് ഇയാളെ കണ്ടെത്താനായി ആരോഗ്യവകുപ്പ് പ്രവർത്തകർ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നവരായതിനാൽ മലമ്പനി കൂടുതൽ പേരിലേക്ക് പടർന്നിരിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here