Advertisement

കെവിൻ വധക്കേസ്; രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും

May 13, 2019
1 minute Read
kevin

കെവിൻ വധക്കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. പതിനൊന്നാം സാക്ഷിയും കെവിന്റെ പിതാവുമായ ജോസഫ്, ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാർ ഉൾപ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും. കേസിലെ നിർണായക സാക്ഷികളാണ് ബിജുവും അജയകുമാറും.

ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാർ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്. കൈവിനെ വിട്ടുകിട്ടാനായി ബിജു പിന്നീട് ഫോണിൽ പ്രതികളുമായി ആശയ വിനിമയം നടത്തി. ഈ ഫോൺ സംഭാഷണം കോടതി നേരത്തെ പരിശോധിച്ചു. വകുപ്പുതല അന്വേഷണത്തിന് ശേഷം ബിജുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Read Also : ‘കെവിനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തി’ : കെവിൻ വധക്കേസിൽ നീനുവിന്റെ വിസ്താരം തുടങ്ങി

പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുന:രാരംഭിക്കുന്നത്. കേസിൽ 186 സാക്ഷികളും 180 രേഖകളുമാണ് പരിഗണിക്കുന്നത്. പ്രത്യേക കേസായതിനാൽ ജൂൺ ആറിനകം വിചാരണ പൂർത്തിയാക്കി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവത്തിലേക്ക് കടന്നേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top