Advertisement

‘സഞ്ജയ് ദത്തിനും തനിക്കും ഇരട്ട നീതി’ : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ

May 16, 2019
Google News 1 minute Read

സഞ്ജയ് ദത്തിനും തനിക്കും രണ്ട് നീതിയെന്ന പരാതിയുമായി രാജീവ് ഗാന്ധി വധകേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ. ആയുധ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിന് ശിക്ഷാ ഇളവ് നൽകിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും തന്റെ കാര്യത്തിൽ മാത്രം കേന്ദ്രാനുമതിക്ക് വിവേചനമാണെന്നും പേരറിവാളൻ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്നും പേരറിവാളൻ ചൂണ്ടിക്കാട്ടുന്നു.

Read Also : 308 കാമുകിമാർ; സഞ്ജയ് ദത്തിന്റെ നാമറിയാത്ത ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് അഭിജാത്ത് ജോഷി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലെന്ന് കാട്ടിയാണ് പേരറിവാളന്റെ മോചനം തുടർച്ചയായ് നിഷേധിയ്ക്കുന്നത്. മഹാരാഷ്ട്ര ജയിൽ മാനുവൽ പ്രകാരമാണ് സഞ്ജയ് ദത്തിന്റെ മോചനമെന്നും സഞ്ജയ് ദത്തിന്റെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി വേണമെന്ന തരത്തിൽ നിയമങ്ങളൊന്നുമില്ലെന്നും അധികൃതർ പറയുന്നു. ജയിലിലെ ‘നല്ല നടപ്പിനാണ്’ സഞ്ജയ് ദത്തിന് ശിക്ഷായിളവ്  ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ആമസ് ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട വ്യക്തി എന്ന നിലയിൽ സഞ്ജയ് ദത്തിന്റെ ശിക്ഷാ ഇളവിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നാണ് പേരറിവാളന്റെ അഭിഭാഷകൻ പറയുന്നത്. 2015 ലെ ശ്രീഹരൻ ഏലിയാസ് മുരുകൻ sv യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ആംസ് ആക്ട് കേസുകളിൽ ശിക്ഷായിളവ് സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രത്തിനാണ് അധികാരമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here