Advertisement

അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം; ഒളിവില്‍ പോയ അധ്യാപകര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

May 17, 2019
Google News 0 minutes Read

കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. അതിനിടെ ഒളിവില്‍ പോയ മൂന്ന് പ്രതികള്‍ക്കായ് പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തി.

ഒളിവില്‍ പോയ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ.റസിയ, പരീക്ഷ എഴുതിയ നിഷാദ് വി.മുഹമ്മദ് ,പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂര്‍ എച്ച്.എസ്.എസ് അധ്യാപകനായ പി കെ ഫൈല്‍ എന്നിവരുടെ അറസ്റ്റ് ആയിരിക്കും ഉടന്‍ രേഖപ്പെടുത്തുക. ഒളിവില്‍ പോയ അധ്യാപകര്‍ എവിടെയാണ് എന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. അതിനിടെ പ്രതികളായ അധ്യാപകര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്ത് ഇറക്കി.

ഇതിന് പുറമെ പരീക്ഷാ ഭവനില്‍ നിന്ന് അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസുകള്‍ ശേഖരിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. എന്നാല്‍ അധ്യാപകരെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമെ കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ എവിടെയാണ് എന്നത് സംബന്ധിച്ച വ്യക്തത വരൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here