പ്രളയത്തെ തോല്‍പ്പിച്ച് ഭാഗ്യലക്ഷമി; ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകി

പ്രളയം നാശ വിതച്ച് സ്വന്തം വീടും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഭാഗ്യലക്ഷമിക്ക് തോല്‍ക്കുവാന്‍ മനസ്സുണ്ടായിരുന്നില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി അമ്മയുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് നല്കി. സ്വന്തമായി ഒരു വീടാണ് ഇവര്‍ക്ക് ഇനി ആവശ്യം.

കൊടും പേമാരി നാശം വിതച്ച് സ്വന്തം വീട് വെള്ളം കയറി നശിച്ചപ്പോള്‍ പതറാതെ പിടിച്ചു നിന്നു ഭാഗ്യലക്ഷമി എന്ന ഈ പെണ്‍കുട്ടി. ഇല്ലായ്മയില്‍ നിന്ന് സ്വന്തമാക്കിയത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്വന്തം ചേച്ചിയുടെ പാത പിന്തുടരുകയാണ് ഭാഗ്യലക്ഷമി.

പ്രളയം ദുരന്തം വിതച്ചപ്പോള്‍ താമസ യോഗ്യമല്ലാത്ത വീട്ടില്‍ നിന്ന് തന്റെ ഇരു കുട്ടികളെയും കൂട്ടി ഷീബ പടിയിറങ്ങി. ഇവര്‍ക്ക് താമസികാന്‍ അഭയം നല്കിയത് സര്‍ക്കാരിന്റെ കീഴിലുള്ള ആശ്രയ ഭവനാണ്.10 മാസത്തേയ്ക്കാണ് താമസിക്കാന്‍ ഇവര്‍ക്കുള്ള അനുമതി.

ബാങ്ക് മാനേജര്‍ ആകണമെന്ന ഭാഗ്യലക്ഷമിയുടെ ആഗ്രഹത്തിനു മുമ്പില്‍ ഒരു ഭവനം എന്ന വലിയ കടമ്പയും ഉണ്ട്. ആശ്രയഭവനില്‍ ഇനി വെറും 2 മാസം കൂടി.. സ്വന്തമായി ഒരു ഭവനമാണ് ഇവര്‍ക്ക് ഇനി വേണ്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More