‘എക്‌സിറ്റ് പോൾ പലതും പാളിയിട്ടുണ്ട്’; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ . 23 വരെ കാത്തിരിക്കാമെന്നും എക്‌സിറ്റ് പോളുകൾ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തിന് ഉയർന്ന വിജയമുണ്ടാകുമെന്നതിൽ സംശയമില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, എക്‌സിറ്റ് പോളിലെ ബിജെപിയുടെ അനുകൂല ഘടകങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ പൊതുവിൽ അംഗീകരിക്കാൻ ആവില്ലന്നും പിഴവുകൾ സംഭവിക്കാറുണ്ടെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.

അതിനിടെ ശബരിമല വിഷയം തെരഞ്ഞെടുപ്പ് ഘടകമാകുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദേൻ പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ മാറിമറിഞ്ഞേക്കാമെന്നും കടകംപള്ളി പ്രതികരിച്ചു. എക്‌സിറ്റ് പോൾ പ്രവചനം തള്ളിക്കളയുന്നു എന്ന് തിരുവനന്തപുരം എൽ ഡി എഫ് സ്ഥാനാർത്ഥി, സി.ദിവാകരനും പ്രതികരിച്ചു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More