Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

May 23, 2019
Google News 1 minute Read

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; കേരളത്തിൽ യുഡിഎഫ്

രാജ്യത്ത് വീണ്ടും ആഞ്ഞടിച്ച മോദി തരംഗത്തിൽ ബിജെപി വൻ വിജയത്തിലേക്ക്. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാളും തിളക്കമാർന്ന ജയത്തോടെയാണ് എൻഡിഎ വീണ്ടും അധികാരത്തിലേക്കെത്തുന്നത്. 349 സീറ്റുകളിലെ ലീഡുമായി ബിജെപി മികച്ച മുന്നേറ്റം തുടരുകയാണ്. 2014 ലെ പ്രകടനത്തെയും കടത്തി വെട്ടിയ ബിജെപി ഒറ്റയ്ക്ക് തന്നെ ഇത്തവണയും ഭൂരിപക്ഷം ഉറപ്പാക്കി കഴിഞ്ഞു.

 

അമേഠിയിൽ സ്‌മൃതി തരംഗം; തിരിച്ചടി നേരിട്ട് രാഹുൽ

പതിനേഴാം ലോക്‌സഭാ ഫലങ്ങൾ പുറത്തുവരുമ്പോൾ അമേഠിയിൽ തിരിച്ചടി നേരിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതുവരെയുള്ള ഫലസൂചനകൾ പ്രകാരം രാഹുൽ ഗാന്ധി ഒമ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് പിന്നിട്ടുനിൽക്കുന്നത്.

 

നരേന്ദ്ര മോദി 26 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

പതിനേഴാം ലോക്‌സഭയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ചില സൂചനകള്‍ ദേശീയ തലത്തില്‍ നിന്നും പുറത്തുവരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം അലയടിക്കുകയാണ്. 542 മണ്ഡലങ്ങളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം 348 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്.

 

നിയമസഭാ തെരഞ്ഞെടുപ്പ്; ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ മുന്നേറ്റം; തകർന്ന് ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയുടെ വിജയ കുതിപ്പ്. 145 സീറ്റുകളിലാണ് വൈഎസ്ആർസിപി ലീഡ് ചെയ്യുന്നത്. ടിഡിപി 29 സീറ്റിലും മറ്റുള്ളവർ 1 സീറ്റിലുമാണ് മുന്നേറുന്നത്.

 

കേരളത്തില്‍ മതധ്രുവീകരണം ഉണ്ടായെന്ന് ഇ പി ജയരാജന്‍

സംസ്ഥാനത്ത് മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകാന്‍ കാരണം ഇതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ ബിജെപി തരംഗം അലയടിച്ചിരിക്കുകയാണ്.

 

കർഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും വിശ്വാസത്തിലെടുത്ത് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാർഗങ്ങളില്ലെന്ന് വി.എസ്

കോർപ്പറേറ്റ് വികസന മാതൃകകളെ പുറത്തു നിർത്തി കർഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും വിശ്വാസത്തിലെടുത്ത് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാർഗങ്ങളില്ലെന്ന് വി.എസ് അച്യുതാനന്ദൻ. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല. കേരള ജനത ബിജെപിയെ തുരത്തുന്നതിൽ വിജയിച്ചു എന്നത് ആശ്വാസകരമാണെന്നും വി.എസ് അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

 

ഒഡീഷയിൽ വീണ്ടും ബിജെഡി; നവീൻ പട്‌നായിക്കിന് തുടർച്ചയായ അഞ്ചാമൂഴം

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ശരിവെച്ച് ഒഡീഷയിൽ ഭരണകക്ഷിയായ ബിജു ജനതാദൾ വീണ്ടും അധികാരത്തിലേക്ക്. 147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളിൽ ബിജെഡി വിജയമുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളാണ് ബിജെഡി സംസ്ഥാനത്ത് നേടിയത്. നിലവിലെ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് മുഖ്യമന്ത്രി കസേരയിൽ ഇനി അഞ്ചാമൂഴമാണ്.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here