Advertisement

സി ദിവാകരൻ യോഗത്തിൽ പങ്കെടുക്കാത്തതിൽ അസ്വാഭിവികതയില്ല : കാനം രാജേന്ദ്രൻ

May 24, 2019
Google News 1 minute Read

സി ദിവാകരൻ യോഗത്തിൽ പങ്കെടുക്കാത്തതിൽ അസ്വാഭിവികതയില്ലെന്ന് കാനം രാജേന്ദ്രൻ.
പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നുവെന്നും കാനം പറഞ്ഞു.

സംസ്ഥാനത്ത് ഇടത് മുന്നണി ഇത്ര ഒറ്റക്കെട്ടോടെ പ്രവർത്തിച്ച മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. പാർലമെന്ററി സബ് കമ്മിറ്റികളുടെ റിപ്പോർട്ട് 6 ആം തീയതിയിലെ നിർവാഹക സമിതി യോഗം പരിശോധിക്കുമെന്നും കാനം പറഞ്ഞു.

Read Also : ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ

തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പോയ സി.ദിവാകരൻ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേതൃത്വം വേണ്ട വിധം ഇടപെട്ടില്ലെന്ന് കാണിച്ച് യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ പറഞ്ഞു. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here