Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇമ്രാൻ ഖാൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു

May 26, 2019
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയത്തിന് മോദിയെ അഭിനന്ദിച്ച ഇമ്രാൻ ഖാൻ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെ തന്നെ നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Read Also; ‘നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിയെ പ്രതീക്ഷിക്കാം’: പി എസ് ശ്രീധരൻപിള്ള

നേരത്തെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് സംഘർഷത്തിനുള്ള അന്തരീക്ഷമൊരുങ്ങുകയും പാക്കിസ്ഥാൻ വ്യോമപാതയിലുൾപ്പെടെ ഇന്ത്യയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

പല നിയന്ത്രണങ്ങളും പാക്കിസ്ഥാൻ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഇമ്രാൻ ഖാൻ മോദിയെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനമറിയിച്ച് വിളിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു,സൗദിയിലെ സൽമാൻ രാജാവ് തുടങ്ങിയവർ മോദിയെ അഭിനന്ദനമറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here