Advertisement

വോട്ടു കുറച്ചത് ശ്രീധരൻ പിള്ളയുടെ പ്രസ്താവനകൾ; ബിജെപി കോർ കമ്മറ്റിയിൽ രൂക്ഷ വിമർശനം

May 28, 2019
Google News 0 minutes Read

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു കുറച്ചത് അധ്യക്ഷൻ പി ശ്രീധരൻ പിള്ളയുടെ പ്രസ്താവനകളെന്ന് സംസ്ഥാൻ കോർ കമ്മറ്റി. കേരളത്തിൽ ഒരു സീറ്റു പോലും നേടാനായത് ദേശീയ നേതൃത്വത്തിൽ അതൃപ്തിക്ക് കാരണമായതോടെയാണ് ശ്രീധരൻ പിള്ളയ്ക്കെതിരെ വിമർശനമുയർന്നത്.

ശബരിമല വിഷയം സുവർണാവസരമാണെന്ന പിള്ളയുടെ പ്രസംഗം പാർട്ടിക്ക് വോട്ടു കുറച്ചെന്നാണ് കോർ കമ്മറ്റിയുടെ സുപ്രധാന കണ്ടെത്തൽ. അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രസിഡന്റിനു കഴിഞ്ഞില്ലെന്നും സംസ്ഥാന ഭാരവാഹികൾ കുറ്റപ്പെടുത്തി.

എന്‍.എസ്.എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ട പോലെ ലഭിച്ചില്ല. ശബരിമല വിഷയത്തിൽ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന് സൂചിപ്പിച്ച വിമര്‍ശനനങ്ങളിൽ കൂട്ടുത്തരവാദിത്തം മറക്കരുതെന്ന മറുപടി ആയിരുന്നു ദേശീയ സെക്രട്ടറിയുടേത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here