Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

June 1, 2019
Google News 1 minute Read

ഒന്നു മുതൽ പ്ലസ് ടു വരെ ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ; സർക്കാർ ഉത്തരവിറക്കി

ഒന്നു മുതൽ പ്ലസ് ടു വരെ ഒറ്റ ഡയറക്റ്ററേറ്റിന് കീഴിലാക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷനാണ് ഇനി മുതൽ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല.

 

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; നിർണ്ണായക വെളിപ്പെടുത്തലുമായി കോതമംഗലം സ്വദേശി

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുമായി കോതമംഗലം സ്വദേശി രംഗത്തെത്തി. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഏകദേശം പത്ത് മിനിട്ടിനുള്ളിൽ അതുവഴി കടന്ന പോയ കോതമംഗലം സ്വദേശി സോബി ജോർജാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

 

കാര്യക്ഷമമായ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം; ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ എൻഎസ്എസ്

ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഏകീകരണം ശുപാർശ ചെയ്യുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ എൻ.എസ്.എസ് രംഗത്ത്. കാര്യക്ഷമമായി പോകുന്ന പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കമാണിതെന്നും ഇതിനെ നിയമപരമായും അല്ലാതെയും നേരിടുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

പരാജയത്തിന്റെ ആഴവും ഗൗരവവും പാർട്ടി തിരിച്ചറിയുന്നുവെന്ന് കോടിയേരി

എൽഡിഎഫിന് ഏറ്റ  തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പരാജയത്തിന്റെ ആഴവും ഗൗരവവും പാർട്ടി തിരിച്ചറിയുന്നുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ശക്തി കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടായി. ഇപ്പോഴത്തെ തിരിച്ചടി താത്കാലികം മാത്രമാണ്. എന്നാൽ ഇതിൽ നിന്ന് ചില പാഠങ്ങൾ പഠിക്കാനുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

 

താപനില ഉയരുന്നു; ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

താപനില ഉയർന്ന സാഹചര്യത്തിൽ ഡൽഹി യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 46.8 ഡിഗ്രിയാണ് നിലവിൽ പ്രദേശത്തെ താപനില.സാധാരണഗതിയിൽ താപനില 45 ഡിഗ്രി തൊടുമ്പോഴാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. താപനില 47 ഡിഗ്രിയാകുമ്പോഴാണ് അതിതീവ്ര ഉഷ്ണതരംഗം എന്ന് പറയുന്നത്.

 

അഫ്ഗാനിസ്ഥാൻ പതറുന്നു; അഞ്ച് വിക്കറ്റുകൾ നഷ്ടം

ലോകകപ്പിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാൻ പതറുന്നു. ഓസീസ് ബൗളിംഗിനു മുന്നിൽ തകർന്നടിഞ്ഞ അഫ്ഗാൻ ഭേദപ്പെട്ട സ്കോറിനായി പൊരുതുകയാണ്. 43 റൺസെടുത്ത റഹ്മത് ഷാ മാത്രമാണ് ഓസീസ് അറ്റാക്കിനു മുന്നിൽ അതിജീവിച്ചത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഷഹ്സാദിനെ നഷ്ടമായി. ഓവറിലെ മൂന്നാം പന്തിൽ തന്നെ റൺസൊന്നുമെടുക്കാത്ത ഷഹ്സാദിൻ്റെ കുറ്റി പിഴുത സ്റ്റാർക്കാണ് ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here