Advertisement

മസാല ബോണ്ടിനു പിന്നാലെ നവകേരള നിർമ്മാണത്തിനായി ഡയാസ്‌പോറ ബോണ്ട് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം

June 3, 2019
Google News 1 minute Read

മസാല ബോണ്ടിനു പിന്നാലെ നവകേരള നിർമ്മാണത്തിനായി ഡയാസ്‌പോറ ബോണ്ട് പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾക്ക് ഇതിൽ നിക്ഷേപം നടത്താം. ലോകബാങ്കിന്റെ സഹകരണത്തോടെ കിഫ്ബിയുമായി ബന്ധപ്പെട്ടാണിത്. റീട്ടെയൽ നിക്ഷേപമെന്ന തരത്തിലാണിതെന്നും ഇതിനു അന്തിമരൂപം നൽകിക്കൊണ്ടിരിക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക് 24 നോട് പറഞ്ഞു.

വിദേശവിപണിയിൽ നിന്നും കൂടുതൽ ധനം സമാഹരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ് തീരുമാനമാണ് ഡയാസ്‌പോറ ബോണ്ടിറക്കുന്നതിനു പിന്നിൽ. ഇപ്പോഴിറക്കിയ മസാല ബോണ്ടിൽ അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമേ നിക്ഷേപം നടത്താൻ കഴിയുകയുള്ളൂ. എന്നാൽ ഡയാസ്‌പോറ ബോണ്ട് പ്രവാസികൾക്കും വാങ്ങാൻ കഴിയും. നൈജീരയ മാത്രമാണ് ഇതുവരെ ഡയാസ്‌പോറ ബോണ്ടിറക്കിയിട്ടുള്ളത്. ഇതും ലോകബാങ്ക് സഹായത്തോടെയായിരുന്നു.

Read Also : കിഫ്ബി മസാല ബോണ്ട് പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം; അപൂര്‍വ നേട്ടമെന്ന് കിഫ്ബി

വലിയ സാധ്യതയാണ് ഡയാസ്‌പോറ ബോണ്ടിൽ സർക്കാർ കാണുന്നത്. നിരവധി വിദേശമലയാളികൾക്ക് കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളികളാകാൻ ഇതിലൂടെ കഴിയുമെന്നും സർക്കാർ കണക്കാക്കുന്നു.

ബില്ലുകൾ വരുന്നതിനു അനുസരിച്ച് കടമെടുക്കുക എന്നതാണ് രീതി. തിരിച്ചടവിനു കിഫ്ബിക്ക് എല്ലാ വർഷവും നികുതിയുടെ ഒരു വിഹിതം നൽകും. തിരിച്ചടവും നൽകുന്ന നികുതിയും തമ്മിൽ പൊരുത്തപ്പെട്ടു പോകുന്നതിനാൽ സാമ്പത്തിക പ്രയാസമുണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here