Advertisement

കമ്മീഷണർ അങ്കിൾ വാക്ക് പാലിച്ചു; അതിരില്ലാത്ത സന്തോഷവുമായി കൊച്ചിയിലെ കുരുന്നുകൾ

June 5, 2019
Google News 0 minutes Read

കമ്മീഷണർ അങ്കിൾ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് കൊച്ചിയിലെ കുരുന്നുകൾ. കൊച്ചി നഗരത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾ പഠനോപകരണങ്ങൾ ആവശ്യമുണ്ടെങ്കിൽ തന്നെ ഫോണിലൂടെ വിളിച്ചാൽ മതിയെന്ന് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇങ്ങനെ വിളിച്ച 260 കുട്ടികൾക്കും കമ്മീഷണർ തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം കൊണ്ട് പഠനോപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്തു.

മലയാളം മീഡിയത്തിൽ പഠിച്ചാലും ഏറ്റവും ഉയരങ്ങളിലെത്താൻ കഴിയുമെന്ന് വിദ്യാർത്ഥികളെ ഉപദേശിച്ച കമ്മീഷണർ പറ്റാവുന്ന എല്ലാ സഹായങ്ങളും നൽകാമെന്നും വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. വിദ്യാർത്ഥികളുടെ വിഷമങ്ങൾ കേൾക്കാൻ ആഴ്ചയിൽ ഒരു ദിവസം സ്‌കൂളുകൾ സന്ദർശിക്കാനുള്ള തീരുമാനത്തിലാണ് കമ്മീഷണർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here