Advertisement

കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; പൊലീസ് കേസെടുത്തു

June 5, 2019
Google News 1 minute Read

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പൊലീസാണ് ചികിത്സ നിഷേധിച്ചതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേ സമയം വെന്റിലേറ്റർ ഒഴിവില്ലെന്നാണ് ആശുപത്രി അധികൃതർ മറുപടി നൽകിയതെന്നും ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ വിശദമായി അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Read Also; കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം

എന്നാൽ രോഗി എത്തിയ വിവരം അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ അറിയിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. ആംബുലൻസിൽ രോഗി കാത്തു നിൽക്കുന്നത് പിആർഒ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ അറിയിച്ചില്ലെന്നാണ്  സൂപ്രണ്ടിന്റെ വിശദീകരണം.

വെന്റിലേറ്റർ ഉണ്ടോയെന്നാണ് രോഗിയുടെ മകൾ അന്വേഷിച്ചതെന്നും പിആർഒ ഇത് തിരക്കുന്നതിനിടെ തർക്കമുണ്ടാക്കി ആംബുലൻസുമായി ബന്ധുക്കൾ പോയെന്നും സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ വ്യക്തമാക്കി. ശ്വാസതടസ്സത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കെത്തിച്ച ഇടുക്കി സ്വദേശി ജേക്കബ് തോമസ് മരണപ്പെട്ടത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here