Advertisement

കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു

June 5, 2019
Google News 1 minute Read

കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു. വടക്കേ കോട്ടുക്കൽ സ്വദേശി വിശ്വനാഥൻ പിള്ള (65 )  ആണ് മരിച്ചത്. കൃഷിസ്ഥലത്ത് ജോലിക്കിടെയാണ് ഇടിമിന്നലേറ്റത്. അതേ സമയം കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also; ഒറ്റ രാത്രിയിൽ ആകാശത്ത് തെളിഞ്ഞത് 20,000 ഇടിമിന്നലുകൾ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വേനൽ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here