Advertisement

ധോ​ണി​യു​ടെ ഗ്ലൗ​വി​ൽ സൈ​ന്യ​ത്തി​ന്‍റെ പ​ദ​വി മു​ദ്ര: നീ​ക്കം ചെയ്യണമെന്ന് ഐ​സി​സി; പ്രതിഷേധവുമായി ആരാധകർ

June 6, 2019
Google News 1 minute Read

ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ കീ​പ്പിം​ഗ് ഗ്ലൗ​വി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന മു​ദ്ര നീ​ക്ക​ണ​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ഇ​ന്ത്യ​ൻ പാ​ര സ്പെ​ഷ്യ​ൽ ഫോ​ഴ്സി​ന്‍റെ പ​ദ​വി മു​ദ്ര​യാ​ണ് ധോ​ണി​യു​ടെ ഗ്ലൗ​വി​ൽ ഉ​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ ഗ്ലൗ​വി​ലെ ഈ ​ചി​ഹ്നം വ്യ​ക്ത​മാ​യി സ്ക്രീ​നീ​ൽ ക​ണ്ടി​രു​ന്നു.

ഇ​താ​ണ് ഐ​സി​സി​യെ ചൊ​ടി​പ്പി​ച്ച​ത്. മു​ദ്ര നീ​ക്കം ചെ​യ്യാ​ൻ ധോ​ണി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​സി​സി ജ​ന​റ​ൽ മാ​നേ​ജ​ർ ക്ലെ​യ​ർ ഫ​ർ​ലോം​ഗ് ആ​ണ് ബി​സി​സി​ഐ​യ്ക്ക് ക​ത്ത​യ​ച്ച​ത്. ധോ​ണി​യു​ടെ ഗ്ലൗ​വും അ​തി​ലെ ചി​ഹ്ന​വും സ​മൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ ആ​യി​രു​ന്നു.

2011ൽ ​ധോ​ണി​ക്ക് സൈ​ന്യം ഓ​ണ​റ​റി ല​ഫ്.​കേ​ണ​ൽ പ​ദ​വി ന​ൽ​കി​യി​രു​ന്നു. നേ​ര​ത്തെ, പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ന​ട​ന്ന ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ധോ​ണി സൈ​നി​ക​രു​ടേ​തു​പോ​ല​ത്തെ തൊ​പ്പി​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്ന് ഐ​സി​സി എ​തി​ർ​പ്പു​ക​ൾ ഒ​ന്നും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല.

അതേ സമയം, ഐസിസിയുടെ നിർദ്ദേശത്തിനെതിരെ ഇന്ത്യൻ അരാധകർ രംഗത്തു വന്നിട്ടുണ്ട്. ബിസിസിഐ ലോകകപ്പ് ബഹിഷ്കരിക്കണമെന്നാണ് ഒരു കൂട്ടം ആരാധകർ ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here