Advertisement

മുൻ ക്രിക്കറ്റ് താരം ജയസൂര്യ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചോ? ഇല്ലെന്ന് ജയസൂര്യ

June 6, 2019
Google News 1 minute Read

വ്യാജ മരണവാർത്തകൾ സോഷ്യൽമീഡിയയിൽ പുതിയ കാര്യമൊന്നുമല്ല. സാധാരണ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെയാണ് ഇതിന് ഇരയാകുന്നവരിൽ ഏറെയും. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയ ‘കൊലപ്പെടുത്തിയത്’ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പഴയ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സനത് ജയസൂര്യയെയാണ്. ജയസൂര്യ കാനഡയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞയാഴ്ച വ്യാജവാർത്തകൾ അതിവേഗത്തിൽ ട്വിറ്ററിലൂടെയും വാട്‌സ് ആപ്പിലൂടെയും പ്രചരിച്ചു.

ഈ സന്ദേശം ലഭിച്ച ഇന്ത്യൻ താരങ്ങളിൽ ചിലർ വരെ ഇതു സത്യമാണോ എന്നന്വേഷിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മരണവാർത്ത വലിയ ശല്യമായതോടെ ഒടുവിൽ വിശദീകരണവുമായി ജയസൂര്യ തന്നെ രംഗത്തെത്തുകയായിരുന്നു.

തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പമില്ലെന്നും വാർത്തകൾ തെറ്റാണെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കിയ ജയസൂര്യ താൻ അടുത്ത കാലത്തൊന്നും കാനഡയിൽ പോയിട്ട് കൂടിയില്ലെന്നും വ്യക്തമാക്കി. താൻ ശ്രീലങ്കയിൽ തന്നെയുണ്ടെന്നും വ്യാജ വാർത്തകളെ തള്ളിക്കളയണമെന്നും ജയസൂര്യ പറയുന്നു.

 

എന്തായാലും മരണവാർത്ത വന്നതോടെ ഇത് നിഷേധിക്കാൻ ഇപ്പോൾ ട്വിറ്ററിൽ സജീവമാകേണ്ട ഗതികേടിലാണ് ഈ പഴയ  ലങ്കൻ ക്യാപ്റ്റൻ. തന്റെ സുഹൃത്തുകളെയും കുടുംബത്തെയുമെല്ലാം ഇത്തരം വ്യാജപ്രചാരണം അസ്വസ്ഥരാക്കുന്നുണ്ടെന്നും ജയസൂര്യ തുറന്ന് പറഞ്ഞിരുന്നു.

 

സോഷ്യൽ മീഡിയ മരണം വിധിച്ച പ്രശസ്തരിൽ ഏറ്റവുമൊടുവിലത്തെ ആളാണ് ജയസൂര്യ. നേരത്തെയും ഇത്തരം വ്യാജ മരണ വാർത്തകൾ പ്രചരിച്ചിട്ടും അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇപ്പോഴും ഇത്തരം വ്യാജസന്ദേശങ്ങൾ യഥേഷ്ടം ഇറങ്ങിക്കൊണ്ടിരിക്കുകയാണ്.

പ്രശസ്തരായ ആളുകളുടെ മരണവാർത്തകൾ ഉറപ്പാക്കാതെ ഷെയർ ചെയ്യില്ലെന്ന് ഓരോരുത്തരും തീരുമാനമെടുത്താൽ സോഷ്യൽ മീഡിയയിലെ വ്യാജ മരണങ്ങളെ  ഇല്ലാതാക്കാം.

 

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here